ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ടി.പി വധക്കേസ് പ്രതിയുടെ കൈകള്‍ തകർന്നു

 

കണ്ണൂർ പൊന്ന്യത്ത് സിപിഎം ശക്തികേന്ദ്രത്തില്‍ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റവരില്‍ ടി.പി വധക്കേസ് പ്രതിയും. സ്ഫോടനത്തില്‍ ടി.പി വധക്കേസ് പ്രതി എം.റമീഷിന്‍റെ  ഇരു കൈകളും തകർന്നു. റമീഷിനെയും പരിക്കേറ്റ മാഹി സ്വദേശി ധീരജിനേയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഉച്ചയോടെയാണ് സിപിഎം ശക്തികേന്ദ്രമായ പൊന്ന്യം ചൂളയിൽ സ്ഫോടനം നടന്നത്.

സ്ഫോടനത്തിനു പിന്നാലെ രണ്ട് പേർ പുഴയിലേക്ക് ചാടിയെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പ്രദേശത്തുനിന്ന് നിർമിച്ചുവെച്ച 12 സ്റ്റീൽ ബോംബുകളും കണ്ടെടുത്തു. ഇവ പൊലീസിന്‍റെ നേതൃത്വത്തിൽ നിർവീര്യമാക്കി. സി പി എം ശക്തികേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്നപ്പോൾ തന്നെ തെളിവുകൾ നശിപ്പിക്കാന്‍ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്.

Comments (0)
Add Comment