പേരാമ്പ്രയിൽ ബോംബ് സ്ഫോടനം; പൊട്ടിയത് മാലിന്യക്കൂമ്പാരത്തിനടിയിൽ കിടന്ന സ്റ്റീൽ ബോംബ്

പേരാമ്പ്രയിൽ ബോംബ് സ്ഫോടനം. ബസ് സ്റ്റാന്‍റിന് സമീപത്തെ കാർത്തിക ഹോട്ടലിന് മുകളിലാണ് സ്ഫോടനമുണ്ടായത്.
മാലിന്യക്കൂമ്പാരത്തിനടിയിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിയത്. ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സി.പി.എം ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ ലോഹിതാക്ഷന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടൽ.

PerambraBomb Blast
Comments (0)
Add Comment