പേരാമ്പ്രയിൽ ലീഗ് ഓഫീസിന് നേരെ ബോംബേറ് ; കെട്ടിടം തകർന്നു

Jaihind News Bureau
Wednesday, January 20, 2021

 

കോഴിക്കോട് : കിഴക്കൻ പേരാമ്പ്രയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബോംബേറിൽ കെട്ടിടത്തിന് കേടുപാടുണ്ടായതായി പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ 2.15നായിരുന്നു സംഭവം. വൻശബ്ദo കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത് . പെരുവണ്ണാമുഴി പൊലീസെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഏതാനും ലീഗ് പ്രവർത്തകർ സിപി എമ്മിന്‍റെ കൊടിമരം നശിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. ബോംബേറ് ഇതിന്‍റെ പ്രതിഫലനമാകാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. രണ്ട് ബൈക്കുകളിലെത്തിയാണ് ബോംബെറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു.

പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസം മുമ്പ് കനാൽ സൈഡിൽ ബോബ് പൊട്ടുകയും മറ്റൊന്ന് സമീപത്തുനിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ഇതു വരെ പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷവും സമീപ പ്രദേശമായ പന്തിരിക്കരയിൽ വീടുകൾക്ക് നേരെ വ്യാപക ബോബേറ് നടന്നിരുന്നു. വീടുകൾക്ക് നേരെ ബോംബേറ് നടത്തിയത് സിപിഎം ആണെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.