തളിപ്പറമ്പില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

Jaihind Webdesk
Monday, May 3, 2021

കണ്ണൂർ തളിപ്പറമ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ. നബീസാ ബീവിയുടെ വീടിന് നേരെ ബോംബേറ്. ഇന്നലെ അർധരാത്രിയിലാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്‍റെ ജനൽചില്ലുകൾ തകർന്നു.
ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി സംഭവസ്ഥലം സന്ദർശിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

നേരത്തെ കണ്ണൂർ പിണറായിയിൽ ആയുധങ്ങൾ കണ്ടെത്തിരുന്നു. പിണറായി ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്ക് സമീപമുള്ള സ്വാകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. എട്ട് വടിവാളുകളും ഒരു കഠാരയും ഒരു മഴുവുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പുലർച്ചയോടെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.