തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്, രണ്ടു പേർക്ക് പരുക്ക്; ഗുണ്ടാ സംഘത്തിന്‍റെ കുടിപ്പകയെന്ന് സൂചന

 

തിരുവനന്തപുരം: തലസ്ഥാനനഗരത്തെ ഞെട്ടിച്ച് തുമ്പയിൽ നാടൻ ബോംബേറ്. ബൈക്കിലെത്തിയ രണ്ടുപേർ വീടിനുനേരെ ബോംബെറിയുകയായിരുന്നു. ബോംബേറില്‍ വീടിന് മുന്നിൽ നിന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു. തുമ്പ നെഹ്റു ജംഗ്ഷന് സമീപമുള്ള ഷമീറിന്‍റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ആക്രമണത്തിൽ ഷമീറിന്‍റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്ക് പരുക്കേറ്റു. അഖിലിന്‍റെ കൈക്കേറ്റ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ ഇരുവരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസിന്‍റെ നിഗമനം. കഴക്കൂട്ടം സ്വദേശി സുനിലാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Comments (0)
Add Comment