കള്ളവോട്ട് സിപിഎമ്മിന്‍റെ ആചാരത്തിന്‍റെ ഭാഗമെന്ന് കെ.മുരളീധരൻ

കള്ളവോട്ട് സിപിഎമ്മിന്‍റെ ആചാരത്തിന്‍റെ ഭാഗമെന്ന് കെപിസിസി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ. വടകരയിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഹൈപ്പർ സെൻസിറ്റീവ് നടപ്പാക്കാത്തതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്നും കെ.മുരളീധരൻ പറഞ്ഞു.

പൊതു തെരെഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് കെ.മുരളീധരന്‍റെ വിമർശനം. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം കാര്യമായി പണിമുടക്കിയ തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യമാണ്. കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും സ്വാതന്ത്ര്യം കിട്ടാത്ത പല സ്ഥലങ്ങളുമുണ്ട്. ബിജെപിക്ക് വോട്ട് ശതമാനം കൂടുമെങ്കിൽ എങ്ങനെ ബിജെപി യുഡിഎഫിന് വോട്ട് മറിച്ച് നൽകിയെന്ന് പറയാനാകുമെന്നും കോടിയേരിയുടേത് വിചിത്രമായ കണക്കാണെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.

തെരെഞ്ഞെടുപ്പിൽ ജയിക്കാനായി സിപിഎം തരംതാണ പ്രവർത്തനങ്ങൾ നടത്തി.ചരിത്രത്തിൽ ഏറ്റവും വലിയ പരാജയം സി പി എം നേരിടും.
കള്ളവോട്ട് ചെയ്തവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈപ്പർ സെൻസിറ്റീവ് നടപ്പാക്കാത്തതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷത്തിന് കേസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

k muraleedharan
Comments (0)
Add Comment