മുസ്ലിംലീഗ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണം പൊളിയുന്നു; താന്‍ ലീഗ് പ്രവര്‍ത്തകന്‍ അല്ലെന്നും സി.പി.എം അനുഭാവിയാണെന്നും മുഹമ്മദ് ഫായിസ്

Jaihind Webdesk
Wednesday, May 1, 2019

കല്ല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നെന്നും മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതെന്നുമുള്ള പ്രചാരണം പൊളിയുന്നു. താന്‍ ലീഗ് പ്രവര്‍ത്തകനല്ലെന്നും സി.പി.എം അനുഭാവിയാണെന്നുമാണ് കള്ളവോട്ടില്‍ ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് വെളിപ്പെടുത്തി. ഓപ്പണ്‍ വോട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ക്യൂവില്‍ നിന്നതെന്നും പക്ഷെ പിന്നീട് ഓപ്പണ്‍ വോട്ട് ചെയ്തില്ലെന്നും ഫായിസ് പറയുന്നു. ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്നും മുഹമ്മദ് ഫായിസ് പറഞ്ഞു.

കുടുംബത്തിലുള്ള ആള്‍ക്ക് വേണ്ടിയായിരുന്നു ഓപ്പണ്‍ വോട്ട് ചെയ്യാന്‍ വന്നത് പക്ഷെ അതിന് സാധിച്ചില്ല. സിപിഎം അനുഭാവിയാണ് താനെന്നും മൂന്ന് നാലു വര്‍ഷമായി ലീഗുമായി ഒരു ബന്ധവുമില്ലെന്നും മുഹമ്മദ് ഫായിസ് വെളിപ്പെടുത്തി. കല്യാശ്ശേരിയിലെ 69,70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തില്ല. ആദ്യം മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നുവെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ലീഗുമായി അകന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, ജില്ലാ സെക്രട്ടറി എംവി ജയരാജനും മുഹമ്മദ് ഫായിസ് കള്ളവോട്ട് ചെയ്ത തായി ആരോപിച്ചിരുന്നു.