തിരുവനന്തപുരം: കരമന ആറ്റിൽ കാണാതായ 85 – കാരന്‍റെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് അരുവിക്കര ഇരുമ്പ ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് കഴിഞ്ഞ ദിവസം കാണാതായത്. പത്താം കല്ല് വിഐപി കൈതവനത്തിൽ കൃഷ്ണൻ നായരുടെ(85) മൃതദ്ദേഹം ആണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് മുമ്പ് കാണാതായതിനെ തുടർന്ന് സ്കൂബാ ടീമിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി വരവെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഗവൺമെന്‍റ് ജി.വി രാജ സ്പോർട്സ് സ്കൂളിന് സമീപം ഒഴുകി വന്ന മാലിന്യത്തിൽ തങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തിൽ പോകാനായി കഴിഞ്ഞ ദിവസം കുളിക്കാൻ ഇറങ്ങിയതാണ് എന്നാണ് പ്രാഥമിക നിഗമനം.
അമ്പലത്തിൽ പോകാനായി രാവിലെ വീട്ടിൽ നിന്ന് കാറിൽ സ്വന്തമായി ഓടിച്ച് പോകുകയായിരുന്നു.
കടവിന് സമീപത്തെ പടിക്കെട്ടിൽ തലയിൽ അടിയ്ക്കാൻ ഡൈ മിക്സ് ചെയ്തു വെച്ചിരിന്നു. വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ വന്നു നോക്കിയപ്പോൾ കടവിന് സമീപത്ത് കാർ പാർക്ക് ചെയ്യ്തത് കാണുകയായിരുന്നു. ഫയർ ഫോഴ്സും സ്കൂബാ ടീമും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അരുവിക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.