വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Jaihind Webdesk
Tuesday, September 28, 2021

പാലക്കാട് : വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സുന്ദരപുരം സ്വദേശികളായ പൂര്‍ണേഷ്, ആന്റോ, സഞ്ജയ്‌ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഘം തമിഴ്നാടിന്‍റെ ഭാഗത്തുള്ള പിച്ചന്നൂര്‍ മേഖലയില്‍ ഇവര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. ചെളിയില്‍ കുടുങ്ങി മൂന്ന് പേരും മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂര്‍ ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളി ടെക്നിക്കിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.