മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മൂന്നു മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന യാനം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ലിജുവിന്‍റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട വള്ളത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റു മത്സ്യത്തൊഴിലാളികൾ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ രക്ഷിച്ചു. പരുക്കേറ്റ അനസ്, ജിജോ, ഒറീസ സ്വദേശി വിജീഷ് എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വള്ളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

Comments (0)
Add Comment