മംഗലാപുരത്ത് പുറംകടലില്‍ ബോട്ടപകടം ; 2 പേർ മരിച്ചു ; 10 പേരെ കാണാതായി

 

കോഴിക്കോട് : മംഗലാപുരം പുറംകടലില്‍ ബോട്ടപകടത്തില്‍ 2 പേർ മരിച്ചു. ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ചാണ് അപകടം. ഇതരസംസ്ഥാനക്കാരായ 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. 10 പേരെ കണ്ടെത്തുന്നതിനായി  കോസ്റ്റല്‍ പൊലീസും കോസ്റ്റല്‍ ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Comments (0)
Add Comment