കൊല്ലം : ഓച്ചിറ വലിയഴീക്കലില്‍ നിന്ന് കടലില്‍പോയ വള്ളം മറിഞ്ഞ് നാല് മരണം. സുനില്‍ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. വലിയ അഴീക്കലില്‍ നിന്നുള്ള ‘ഓംകാരം’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ വള്ളത്തിലുണ്ടായിരുന്നു. ബാക്കി 12 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കല്‍ പൊഴിക്ക് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം.