വള്ളം മറിഞ്ഞ് അപകടം : മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നല്‍കണം ; സർക്കാരിനോട് വി.ഡി സതീശന്‍

Jaihind Webdesk
Thursday, September 2, 2021

കൊല്ലം : ചെറിയഴീക്കലിൽ വള്ളം മറിഞ്ഞ് മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം സർക്കാർ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം പ്രദേശത്തെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരോട് സാധ്യമായ എല്ലാ പിന്തുണയും കുടുംബങ്ങൾക്ക് നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും പറഞ്ഞു.

പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം. അപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന മേഖലയാണെന്ന മത്സ്യതൊഴിലാളികളുടെ അഭിപ്രായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപകട കാരണങ്ങൾ പഠിക്കാനും മുൻ കരുതൽ നടപടികൾ ശുപാർശ ചെയ്യാനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.