ശിവകാശിക്ക് സമീപം പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി

Jaihind News Bureau
Friday, February 12, 2021

തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. 12 പേർ മരണപ്പെട്ടു. 20 ഓളം പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതർ പറയുന്നു.

ശ്രീ മാരിയമ്മൻ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.