തൃശൂരില്‍ ക്വാറിയിൽ വന്‍ സ്ഫോടനം ; ഒരാള്‍ മരിച്ചു, നാല് പേർക്ക് പരിക്ക്

Jaihind Webdesk
Monday, June 21, 2021

തൃശൂർ : വടക്കാഞ്ചേരി വാഴക്കോട് ക്വാറിയിൽ  സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒന്നര വർഷമായി പൂട്ടി കിടന്ന ക്വാറിയിലായിരുന്നു അപകടം. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.