തിരുവനന്തപുരം : കൊവിഡ് ആശങ്കയ്ക്കൊപ്പം ബ്ലാക്ക് ഫംഗസും വില്ലനാകുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) ബാധിച്ച് ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു. 35 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. ഇതുവരെ 41 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
മലപ്പുറം – 11
കോഴിക്കോട് – 6
തൃശൂര്‍ – 5
പാലക്കാട് – 5,
എറണാകുളം – 4
തിരുവനന്തപുരം – 3
കൊല്ലം – 2
പത്തനംതിട്ട – 2
കോട്ടയം – 2
കണ്ണൂർ – 1
മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന ഫംഗസുകളാണ് രോഗം പരത്തുന്നത്. എച്ച്ഐവി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും കൊവിഡ് ബാധിതരിലുമെല്ലാം പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍ ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ഇതിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. കോവിഡ് ബാധിച്ചവര്‍ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തണമെന്നും ലക്ഷണങ്ങളെ അവഗണിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.