വിദ്യാഭ്യാസ മന്ത്രിക്ക് രവീന്ദ്രനാഥിന് നേരെ കരിങ്കൊടി കാട്ടി തൃശൂരില്‍ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് നേരെ ഇന്നും കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തൃശൂർ പുതുക്കാട് മന്ത്രിയുടെ ക്യാംപ് ഓഫീസിനു മുൻപിൽ പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ സജീർ ബാബു VS, അരുൺ മോഹൻ, അനീഷ് K വർഗീസ്, ജെറോൺ ജോൺ, പ്രിൻസ് ഫ്രാൻസീസ്, സോജൻ പെരുമ്പുള്ളികാടൻ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. ബത്തേരി സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

https://youtu.be/E79TRN978Jo

Black FlagKSUyouth congressProtest
Comments (0)
Add Comment