തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. പാറശ്ശാലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയേയും സംഘത്തെയും കരിങ്കൊടി കാണിച്ചു. പാറശാല പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിൻകരയിലും പരശുവയ്ക്കല്ലിലും യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നു.
അതേസമയം തിരുവനന്തപുരത്ത് നവകേരള ബസ് കടന്നുപോകുന്ന വഴികളില്‍ അക്രമം തീര്‍ത്ത് യാത്രയുടെ അകമ്പടി സംഘം. കാട്ടാക്കടയില്‍ കരിങ്കൊടി കാട്ടിയവരെ മര്‍ദിച്ചതിന് പിന്നാലെ ആര്യനാട് പോസ്റ്ററുകള്‍ നശിപ്പിച്ചരുന്നു. നവകേരള സദസിന്റെ ടീ ഷര്‍ട്ട് ധരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഘത്തിലുള്ളത്. കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പിന്തുടര്‍ന്നായിരുന്നു അതിക്രമം.