‘തൃശൂരിലെ ബിജെപിയുടെ ജയം ഇപി-ജാവദേക്കർ ചർച്ചയുടെ ഭാഗം; ലാവലിന്‍ കേസ് ഇല്ലാതാകും’: ‘തൃശൂർ ഡീലില്‍’ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് നന്ദകുമാർ

 

കൊച്ചി: തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം നീക്കുപോക്കിന്‍റെ ഭാഗമെന്ന് ദല്ലാൾ നന്ദകുമാറിന്‍റെ വെളിപ്പെടുത്തൽ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള പാക്കേജിന്‍റെ ഭാഗമാണ് ബിജെപിയുടെ തൃശൂർ സീറ്റ്. എൻഡിഎ മൂന്നാം വട്ടവും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിൻ കേസ് ഇല്ലാതാക്കുമെന്ന ധാരണ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ച സഖാക്കൾക്ക് ഒരു ചോക്ലേറ്റെങ്കിലും നൽകണമെന്നും ദല്ലാൾ നന്ദകുമാർ പരിഹസിച്ചു. എൽഡിഎഫ് ബിജെപിയെ സഹായിച്ചതിന്‍റെ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും നന്ദകുമാർ കൊച്ചിയില്‍ പറഞ്ഞു.

Comments (0)
Add Comment