അസമില്‍ ബിജെപിക്ക് തിരിച്ചടി; സമുന്നത നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു

 

ദിസ്പുർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഭരണകക്ഷിയായ ബിജെപിയുടെ സമുന്നത ന്യൂനപക്ഷ നേതാവ് അമിനുൾ ഹഖ് ലാസ്കർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മറ്റ് പാർട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.

“13 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നു. അന്നത്തെയും ഇന്നത്തെയും ബിജെപിക്ക് ഒരുപാട് വ്യത്യാസം ഉണ്ട് . കഴിഞ്ഞകാലത്ത് ബിജെപി മാറ്റങ്ങളെകുറിച്ചാണ് സംസാരിച്ചിരുന്നത്. പിന്നീട് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടു. ഇതാണ് എന്‍റെ രാജി തീരുമാനത്തിന് പിന്നിൽ”- ലാസ്കർ പറഞ്ഞു. താന്‍ ബിജെപി വിടുന്നത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും  ലസ്‌കർ  .

കോൺഗ്രസ് അസം പ്രസിഡന്‍റ് ജിതേന്ദ്ര സിംഗ് അൽവാറിന്‍റെ സാന്നിധ്യത്തിലാണ് ലസ്കർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. 2016 ലാണ് അസം ബിജെപിയുടെ ആദ്യ ന്യൂനപക്ഷ എംഎൽഎയായി അമിനുൾ ഹഖ് ലാസ്കർ തിരഞ്ഞെടുക്കപ്പെട്ടത്. അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ലസ്കർ, ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments (0)
Add Comment