കർണാടകയിൽ സർക്കാർ ഉണ്ടാക്കാൻ ബിജെപി ഇന്ന് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും

കർണാടകയിൽ സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദ മുന്നയിക്കും. ഇന്ന് ബിജെപി നിയമസഭകക്ഷിയോഗം ചേരും. യോഗത്തിന് ശേഷം യെദ്യൂരപ്പ ഗവർണറെ കാണും. സംഘർഷത്തെ തുടർന്ന് ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കുമാരസ്വാമി സർക്കാരിനെ തുടക്കം മുതൽ ചാക്കിട്ട് പിടത്തിലുടെ അസ്ഥിരപെടുത്താനുള്ള ബി.ജെ.പിയുടെ നീക്കം ഒടുവിൽ ഫലം കാണുകയാരുന്നു. വിശ്വാസ വോട്ടട്ടെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് രാജിക്ക് തയ്യാറെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. വിമതർക്ക് ഇനി രാഷ്ട്രീയ സമാധി മാത്രമാകുമെന്നും ആരെയും വെറുതെ വിടില്ലെന്നും അവരെ അയോഗ്യരാക്കുമെന്നും കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ സഭയിൽ പറഞ്ഞു എംഎൽഎമാരുടെ ഹോൾസെയിൽ വിൽപ്പനയാണ് കർണാടകത്തിൽ നടക്കുന്നത്. ഭരണം വരും, പോകും. നിലനിൽക്കേണ്ടത് ഭരണഘടനയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

വിമതർ ചതിക്കുകയായിരുന്നെന്നും ചർച്ചയിൽ സംസാരിക്കവേ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ആരോപിച്ചു: കൂടെ നിൽക്കുമെന്ന് പറഞ്ഞ പലരും വീണ്ടും മുംബൈയ്ക്ക് പോയി. ഇതെല്ലാം ഭീഷണി മൂലമാണ്. വിമത എംഎൽഎമാർ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. ബിജെപി ഇത് ഓർത്തിരിക്കണമെന്നും ശിവകുമാർ പറഞ്ഞു. അതേസമയം ബിജെപിയുടെ ജനാധിപത്യ അട്ടിമറിക്കെതിരേ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നടത്തിയ അട്ടിമറി ജനങ്ങളിലേക്കെത്തിക്കാൻ വ്യാപകമായ പ്രചാരണം നടത്തുമെന്നും കേന്ദ്ര നേതൃത്വവും ബി.ജെ.പിയും നടത്തിയ രാജ്യം കണ്ട ഏറ്റവും ഹീനമായ പ്രവൃത്തിയാണ് ഇതെന്നും എ.ഐ.സി.സിയുടെ കർണാടക നിരീക്ഷകൻ കെ.സി വേണുഗോപാൽ പറഞ്ഞു.

15 വിമത എം.എൽ.എമാരുടെ രാജിയാണ് കുമാരസ്വാമി സർക്കാരിനെ പതിനാല് മാസത്തിനൊടുവിൽ പ്രതിസന്ധിയിലാക്കിയത്. 2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ സഖ്യത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത് ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പെയെയായിരുന്നു. ഇത് ഭരണഘടനാ ലംഘനമാണെന്നു കാട്ടി കോൺഗ്രസ് മെയ് 16ന് സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ സത്യപ്രതിജ്ഞ നിർത്തിവയ്ക്കാൻ ഉത്തരവിടാതെ, സുപ്രീംകോടതി യെദ്യൂരപ്പോയൊട് ഒരു ദിവസം കൊണ്ട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ള യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിനു നിൽക്കാതെ രാജിവയ്ക്കകയായിരുന്നു. തുടർന്ന് കുമാരസ്വാമി കർണാടകയുടെ അധികാരത്തിൽ വന്നു. ഒക്ടോബറിൽ ബി.എസ്.പി മന്ത്രി രാജിവച്ചതോടെ കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിലായി. തുടർന്ന് ബി.ജെ.പി കോൺ-ജെ.ഡി.എസ് എം.എൽ.എമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് രണ്ട് സ്വതന്ത്ര എം.എൽ.എമാരും പതിനഞ്ച് വിമത എം.എൽ.എമാരും കോൺ-ജെഡിഎസ് സഖ്യത്തിൽ നിന്ന് വിട്ടുനിന്നത്.

https://youtu.be/2tIu_buJPY0

bjpkarnatakaYedyurappa
Comments (0)
Add Comment