‘തോക്ക് പണയമായി നൽകിയത്, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും’; തോക്കുകളുമായി പിടിക്കപ്പെട്ട നേതാവിനെ ന്യായീകരിച്ച് ബിജെപി

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടില്‍ തോക്കുകളുമായി പിടിക്കപ്പെട്ട ബി ജെ പി നേതാവിനെ ന്യായീകരിച്ച് ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്‍റ്  നോബിൾ മാത്യു. അറസ്റ്റിലായ കെ.എൻ. വിജയന്‍ തൻ്റെ അടുത്ത സുഹൃത്താണെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയനെ മൽസരിപ്പിക്കുമെന്നും നോബിൾ മാത്യു വ്യക്തമാക്കി. പണം കടം വാങ്ങിയത് തിരിച്ചു നൽകാൻ കഴിയാതിരുന്നയാൾ പണയമായി നൽകിയതാണ് തോക്കെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കോട്ടയം പള്ളിക്കത്തോട്ടിലെ ബിജെപിയുടെ സജീവ പ്രവർത്തകനായ കെ.എൻ വിജയൻ്റെ വീട്ടിൽ നിന്നും പത്തോളം തോക്കുകൾ പിടിച്ചെടുത്തത്. തോക്ക് നിർമിക്കാനാവശ്യമായ സാമഗ്രികളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിരുന്നു.

 

Comments (0)
Add Comment