തെരഞ്ഞെടുപ്പില്‍ ഒറ്റസീറ്റിലും ബി.ജെ.പി ജയിച്ചില്ല; എങ്കിലും സിക്കിമില്‍ മുഖ്യപ്രതിപക്ഷം; 10 എം.എല്‍.എമാര്‍ കൂറുമാറി

Jaihind Webdesk
Tuesday, August 13, 2019

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറി. ഇതോടെ സിക്കിമില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി മാറി ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി.
സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്. തുടര്‍ച്ചയായി അഞ്ചുവട്ടം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന സംസ്ഥാനമായിരുന്നു സിക്കിം.
എസ്.ഡി.എഫിന്റെ 10 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറിയതോടെ ആ പാര്‍ട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്ന് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.