പ്രിയങ്കയുടെ ജനപ്രീതിയില്‍ ആടിയുലഞ്ഞ് ബിജെപി; ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി തറവേല തീര്‍ക്കുന്നു

Jaihind Webdesk
Saturday, March 30, 2019

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസില്‍ പുതിയ പദവി ഏറ്റെടുത്തതും മുഴുനീള സജീവ രാഷ്ട്രീയത്തിലേയ്ക്കെത്തിയതും ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നതും എതിര്‍പാളയത്തില്‍ സൃഷ്ടിച്ച ആശങ്ക ചെറുതല്ല. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി മുന്നോട്ടുപോകുമ്പോള്‍ തടയിടാന്‍ മാര്‍ഗ്ഗങ്ങളില്ലാതെ വലയുകയാണ് മോദിയും പരിവാരങ്ങളും. ഇങ്ങനെ പൊറുതിമുട്ടി ഇരുന്ന ബിജെപി ക്യാമ്പിന് ഇരുട്ടടിയായി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന സൂചനകള്‍ കൂടി വന്നതോടെ ഇതിനെ മറികടക്കാന്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍.

പ്രിയങ്ക ഗാന്ധി കുരിശ് മാല അണിഞ്ഞ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ വിദ്വേഷത്തിന് വഴിതുറക്കാനുള്ള ശ്രമം സൈബര്‍ ലോകത്ത് ആരംഭിച്ചിരിക്കുകയാണ് ബിജെപി.  പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും ഹിന്ദുവാണെന്ന് അഭിനയിക്കുകയാണെന്നും ഗംഗയുടെ മകള്‍ എന്നത് നാട്യം മാത്രമാണെന്ന രീതിയിലായിരുന്നു പോസ്റ്റുകള്‍. വി സപ്പോര്‍ട്ട് നരേന്ദ്രമോദി പോലുള്ള ബിജെപി അനുകൂല ഗ്രൂപ്പുകളിലൂടെയായിരുന്നു ഇത്തരം സൈബര്‍ ആക്രമണം. പിന്നീട് നിരവധി ബിജെപി പ്രവര്‍ത്തകരുടെ ഫേസ്ബുക്ക്, വാട്‌സ്പ്പ് അക്കൗണ്ടുകളിലും ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബിജെപി – സംഘപരിവാര്‍ അനുകൂല ടിവി ചാനലുകളും ഈ ചിത്രങ്ങള്‍ ഉപയോഗിച്ചു.

എന്നാല്‍ 2017ല്‍ റായ്ബറേലിയില്‍ സന്ദര്‍ശനത്തിന് പ്രിയങ്ക എത്തിയപ്പോഴുള്ള ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്ന യഥാര്‍ത്ഥ ചിത്രം പുറത്തു വന്നതോടെ വെട്ടിലായിരിക്കുകയാണ് ബിജെപിയുടെ സ്ഥിരം ഫോട്ടോഷോപ്പ് ചിത്രങ്ങളുടെ പ്രചാരകര്‍. റായ്ബറേലിയില്‍ സന്ദര്‍ശന വേളയില്‍ പ്രിയങ്ക കഴുത്തില്‍ അണിഞ്ഞിരിക്കുന്നത് കുരിശുള്ള മാലയല്ല. ഒരു മതത്തെയും പ്രതിനിധീകരിക്കാത്ത ഒരു ലോക്കറ്റാണ്. ഈ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കുരിശ് വ്യാജമായി നിര്‍മ്മിച്ചാണ് സൈബര്‍ ആക്രമണം നടത്തുന്നത്.[yop_poll id=2]