ഇനി അച്ഛേദിന്‍ വേണ്ട; ജനങ്ങളെ പറ്റിക്കാന്‍ പുതിയ മുദ്രാവാക്യം തേടി ബി.ജെ.പി

Jaihind Webdesk
Sunday, February 24, 2019

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപയോഗിച്ച അച്ഛേ ദിന്‍ മുദ്രാവാക്യം ഇനി വേണ്ടെന്ന് എന്‍ഡിഎ തീരുമാനം. മോദിയുടെ ഭരണത്തില്‍ രാജ്യത്ത് നല്ല ദിനങ്ങള്‍ വന്നില്ലെന്ന തിരിച്ചറിവ് ബി.ജെ.പിക്കും സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് ഇതോടെ. ഇനിയും ആ മുദ്രാവാക്യം ഉപയോഗിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് അച്ഛേദിന്‍കൊണ്ടു വരുമെന്നായിരുന്നു ബി.ജെ.പി ഉയര്‍ത്തിയിരുന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇനിയും അത് പറയാന്‍ ബി.ജെ.പി നേതാക്കള്‍ക്കുപോലും ധൈര്യമില്ലാത്ത സ്ഥിതിയാണ് രാജ്യത്തിപ്പോള്‍. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ബിജെപിക്കെതിരെ എവിടെ അച്ഛാ ദിന്‍ എന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ നടത്തിയത്. 2019ല്‍ രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ബിജെപി പുതിയ മുദ്രാവാക്യവുമായി അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.