കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി

Jaihind Webdesk
Monday, January 7, 2019

കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി. പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നും ബിജെപി എംപി നിഷികാന്ത് ദൂബെ പാർലമെന്റിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം.

തുടർച്ചയായി അക്രമസംഭങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബ.ജെ.പി രംഗത്ത് എത്തിയിരിക്കുന്നത്.ബി. ജെ.ബി നേതാക്കൾളുടെ വീടിന് നേരെ ഉണ്ടായ ആക്രമങ്ങൾ ചൂണ്ടികാട്ടിയാണ് ബി.ജെ.പി എം.പിയായ നിഷികാന്ത് ദൂബെ ഈ ആവശ്യം പാർലമെന്റിൽ ഉന്നയിച്ചത്. ബിജെപിയുടെ പ്രവർത്തകനായതുകൊണ്ടാണ് വി. മുരളീധരൻ എം. പി യുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ബിജെപിയെയും ആർഎസ്എസ്സിനെയും സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീടുകൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടക്കുന്നു. സംഘപരിവാർ, ബിജെപി അംഗങ്ങൾക്കെതിരെയും അക്രമം നടക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമന്നാണ് നിഷികാന്ത് ദൂബെയുടെ ആവശ്യം.

സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും വേണമെന്നും നിഷികാന്ത് ദൂബെ ആവശ്യപ്പെട്ടു.കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബി. ജെ. പി നേതാവ് സുബ്രമണ്യം സ്വാമിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു

https://youtu.be/1OHTwmCIChY