ഭരണഘടന ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും വേണ്ട; ഹർജിയുമായി ബിജെപി നേതാവ് സുപ്രീം കോടതിയിൽ

Jaihind Webdesk
Friday, September 2, 2022

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്‌മണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി ഈ മാസം 29 ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകനായ സത്യ സബർവാളും സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എംഎം സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്വാമിയുടെ ഹർജി ഇന്ന് പരിഗണിച്ചത്.