ഭിന്നശേഷിക്കാരനെ ഉപദ്രവിച്ച് ബിജെപി നേതാവ്; വായിൽ വടികുത്തിയിറക്കാൻ ശ്രമിക്കുന്ന വീഡിയോ കാണാം…

Jaihind Webdesk
Wednesday, December 26, 2018

BJP-attack-Mentally-challen

ഭിന്നശേഷിക്കാരന്‍റെ വായിൽ വടികുത്തിയിറക്കാൻ ശ്രമിച്ച് ബിജെപി നേതാവ് മുഹമ്മദ് മിയാൻ. സമാജ് വാദി പാർടി നേതാവായ അഖിലേഷ് യാദവിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഗത്യന്തരമില്ലാതെ കേസ് എടുത്തിരിക്കുകയാണ് പോലീസ്. എന്നാല്‍ ബിജെപി നേതാവിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഭിന്നശേഷിക്കാരൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അസഭ്യം പറഞ്ഞുവെന്നാണ് പോലീസ് ഭാഷ്യം.

ഉത്തർപ്രദേശിലെ സാമ്പാലിൽ ആണ് വിവാദ സംഭവം അരങ്ങേറിയത്. റോഡിൽ നിൽക്കുന്ന ഭിന്നശേഷിക്കാരന്‍റെ അടുത്തെത്തിയ ബിജെപി നേതാവ് അദ്ദേഹത്തോട് ദേഷ്യപ്പെടുന്നതും വായിൽ വടി കുത്തിയിറക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വടി ഉപയോഗിച്ച് ഭിന്നശേഷിക്കാരനെ പിന്നോട്ട് തള്ളിക്കൊണ്ടു പോകുന്നതും വീഡിയോയിൽ വ്യക്തമാണ്.

എന്നാല്‍ വിട്ടുകൊടുക്കാന്‍ ആ യുവാവും തയ്യാറായിരുന്നില്ല. മുഹമ്മദ് മിയാൻ പിൻവാങ്ങുമ്പോഴും അഖിലേഷിന് മുദ്രാവാക്യം വിളിച്ച് തന്‍റെ പ്രതിഷേധം അദ്ദേഹം അറിയിച്ചുകൊണ്ടിരുന്നു.