ബിജെപി ഐടി സെൽ വെബ്‌സൈറ്റിന് പണി കൊടുത്ത് ഹാക്കർമാർ : ‘സ്വകാര്യത ഞങ്ങളുടെ അവകാശമാണ്’

Jaihind Webdesk
Saturday, December 22, 2018

രാജ്യത്തെ കംപ്യൂട്ടറുകളെല്ലാം നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് ഹാക്കർമാരുടെ മുന്നറിയിപ്പ്. ബിജെപിയുടെ ഐടി സെൽ വെബ്‌സൈറ്റ് തന്നെ ഹാക്ക് ചെയ്താണ് മുന്നറിയിപ്പ്. സ്വകാര്യത ഞങ്ങളുടെ അവകാശമാണ്. ബിജെപിയുടെ യഥാർഥ മുഖം ഞങ്ങൾ പുറത്തെത്തിക്കുമെന്ന സന്ദേശവും മുന്നറിയിപ്പിൽ പറയുന്നു. ബിജെപിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവൻ തെളിവുകളും തങ്ങളുടെ പക്കലുണ്ട്. നിയമം മാറ്റുക അല്ലെങ്കിൽ രാജ്യം വിട്ടു പോവുക.

ഇനി ഒരു തെരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങൾ തെളിവുകൾ പുറത്തുവിടുമെന്നും ഹാക്കർമാർ പറയുന്നു. ഇനി ജനങ്ങളെ നിയന്ത്രിക്കാൻ ബിജെപിക്ക് കഴിയില്ല. എല്ലാ തെളിവുകളുമായി ഞങ്ങൾ കോടതിയെലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ എന്നും ഹാക്കർമാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബിജെപിക്ക് മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ വിവിധ ഏജൻസികൾക്ക് അനുമതി നൽകുന്ന ഉത്തരവ് രാജ്യത്ത് വൻ വിവാദത്തിന് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ബിജെപിക്ക് ഹാക്കർമാരുടെ മുന്നറിയിപ്പ്.

എല്ലാ കമ്പ്യൂട്ടറികളിൽ നിന്നും കൈമാറ്റം ചെയ്യുന്ന, ശേഖരിച്ചിരിക്കുന്ന ഡാറ്റ നിരീക്ഷിക്കുന്നതും പിടിച്ചെടുക്കുന്നതിനും പുതിയ ഉത്തരവ് പ്രകാരം കേന്ദ്രത്തിന് സാധിക്കും. ഇന്റലിജൻസ് ബ്യൂറോ, നാർക്കോടിക്‌സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് , ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ്, സിബിഐ, എൻഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നൽ ഇന്റലിജൻസ്, ഡൽഹി പൊലീസ് കമ്മീഷണർ എന്നിവർക്കാർ രേഖകൾ പരിശോധിക്കാനുള്ള അനുമതി നൽകിയത്.