പ്രിയങ്ക മത്സരിക്കാനെത്തുന്നു, പരാജയഭീതിയില്‍ സുരക്ഷിത മണ്ഡലം തേടി മോദി…

Jaihind Webdesk
Monday, April 22, 2019

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷിത മണ്ഡലം തേടുന്നതായി റിപ്പോർട്ട്. ന്യൂഡൽഹി മണ്ഡ‌ലം പരിഗണനയിലാണെന്നാണ് ബി.ജെ.പിനേതൃത്വം നൽകുന്ന സൂചന

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദി സുരക്ഷിത മണ്ഡലം തേടുന്നത്. പ്രിയങ്ക മത്സരിച്ചാൽ മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിറുത്തില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. .ബി.എസ്.പി എസ്.പി പാർട്ടികളുടെയും പിന്തുണയും പ്രിയങ്കയക്കും ലഭിക്കും.ഇതോടെ വാരണാസിയിൽ മോദിക്ക് വൻ ഭീഷണി ഉയർത്താൻ പ്രിയങ്കയക്ക് കഴിയും

ഇതോടെയാണ് വാരാണസി കൂടാതെ ഒരു സുരക്ഷിത മണ്ഡലത്തിൽ കൂടി മോദി മൽസരിക്കുമെന്നും ന്യൂഡൽഹി സജീവ പരിഗണനയിലാണെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഡൽഹിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത് അഭ്യൂഹങ്ങൾക്കു ശക്തി പകർന്നിട്ടുണ്ട്. എന്നാൽ, മോദി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നാലെ എഎപി–കോൺഗ്രസ് സഖ്യം ഭിന്നതകൾ മറന്ന് സംയുക്ത സ്ഥാനാർഥിയെ നിർത്തുകയും കൂടി ചെയ്താൽ മോദിക്ക് വിജയം അനായാസാമാകില്ല. ഡൽഹിയിൽ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയായതിനാൽ ഇക്കാര്യത്തിൽ തീരുമാനം വൈകിനിടയില്ല: ഡൽഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിലെ സ്ഥാനാർത്ഥികളെ ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാചച്ചിരുന്നു അതേ സമയം ന്യൂഡൽഹി ഉൾപ്പെടെ 3 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇതു വരെ ഖാപിച്ചിട്ടില്ല: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞാൽ നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനെത്തിയ പ്രിയങ്ക മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്.