ബി.ജെ.പിയില്‍ ആഭ്യന്തര കലാപം രൂക്ഷം: ചാനലില്‍ ചര്‍ച്ചക്ക് പോയ സംസ്ഥാന സമിതിയംഗത്തെ സസ്‌പെന്റ് ചെയ്തു

Jaihind Webdesk
Tuesday, January 22, 2019

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ വീണ്ടും അഭ്യന്തര തര്‍ക്കം രൂക്ഷമായി. പാര്‍ട്ടി തീരുമാനം ലംഘിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയ സംസ്ഥാന സമിതി അംഗത്തെ ബി.ജെ.പി.യില്‍നിന്ന് സസ്പെന്റ് ചെയ്തു. സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസിനെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്പെന്‍ഡ് ചെയ്തത്.

നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോകുന്നതിന് പാര്‍ട്ടി ശക്തമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് പോകുന്നതിനായി ഇരുപതംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരല്ലാതെ ആരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് പോകാന്‍ പാടില്ലെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അഭിഭാഷകനാണ് ക്യഷ്ണദാസ്. വി മുരളിധരനെ പിന്തുണയ്ക്കുന്ന വിഭാഗത്തിലെ ഭാരാവാഹിക്ക് എതിരെയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മന്നില്‍ ബി.ജെ.പി നടത്തിയ സമരത്തില്‍ നിന്ന് മുരളിധര വിഭാഗം പുര്‍ണ്ണമായും വിട്ടു നന്നിരുന്നു. സമരത്തിന്റെ അവസാന ദിവസം പി.കെ കൃഷ്ണദാസ് നിരാഹാരം അനുഷ്ഠിച്ചപ്പോള്‍ മുരളീധര വിഭാഗത്തിലെ ആരും തന്നെ എത്തിയില്ല.  ഇക്കാര്യത്തില്‍ ക്യഷ്ണദാസ് പക്ഷത്തിന് അത്യപ്തി ഉണ്ട്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നടത്തിയ സമരത്തെ തുടര്‍ന്ന് ബി.ജെ.പിക്കുള്ളിലെ ചേരിപ്പോര് വീണ്ടും രൂക്ഷമാവുകയാണ്. അതേ സമയം അഭിഭാഷകനെന്ന നിലയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന കൃഷ്ണദാസ് വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നതിനായി പാര്‍ട്ടി ഇരുപതംഗം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരൊഴിച്ച് മറ്റ് നേതാക്കളാരും ചര്‍ച്ചയ്ക്ക് പോകരുത് എന്നാണ് പാര്‍ട്ടി നിര്‍ദേശം. അഭിഭാഷനായിട്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന് കൃഷ്ണദാസ് വിശദകീരണം നല്‍കിയെങ്കിലും പാര്‍ട്ടി ഇത് അംഗീകരിച്ചില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ യുവമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയുമായി ഇടഞ്ഞ് രാജിവച്ചു. യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിക്ക് അനഭിമതനായ ആളെ നോമിനേറ്റ് ചെയ്തതിനെ റദ്ദാക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് രാജിവച്ചത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെ ദിനില്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു.

പാര്‍ട്ടി ജില്ലാ കോര്‍ കമ്മിറ്റിയില്‍ ഇതിനെ ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് ശക്തമായി വിമര്‍ശിക്കുകയും നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ജില്ലാ പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ദിനില്‍ രാജിവച്ചത്.