ബി.ജെ.പി മാധ്യമപ്രവര്‍ത്തകരെ തേടുന്നു!!! വാര്‍ത്ത സത്യമെങ്കില്‍ ജയിലിലേക്ക് അയക്കുമെന്ന് ഉറപ്പ്… കേസില്ലെങ്കില്‍ ഞങ്ങള്‍ തരാം

Jaihind Webdesk
Thursday, September 5, 2019

വാര്‍ത്ത നല്‍കുന്നവരെ വേട്ടയാടുന്ന ബി.ജെ.പി പ്രവണതക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പി മാധ്യമപ്രവര്‍ത്തകരെ തേടുന്നു എന്ന തലക്കെട്ടോടുകൂടിയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പും നല്‍കിയ സംഭവത്തില്‍ വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ നൂറോളം കുട്ടികള്‍ പഠിക്കുന്ന സിയൂര്‍ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ ഉച്ചയ്ക്ക് ചപ്പാത്തിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്ന വീഡിയോ കരളലിയിപ്പിക്കുന്നതായിരുന്നു. ആ വാര്‍ത്ത പുറത്തുവിട്ട ഹിന്ദി ദിനപത്രമായ ജന്‍സന്ദേശ് ടൈംസിലെ മാധ്യമപ്രര്‍ത്തകനായ പവന്‍ ജയ്‌സ്വാളിനെതിരെ യു.പി സര്‍ക്കാര്‍ ഗൂഢാലോചനയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ഇതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ് ഈ സാഹചര്യത്തിലാണ്

വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തേടി ബി.ജെ.പി രംഗത്ത് എന്ന പോസ്റ്റുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. ഈ പോസ്റ്റില്‍ ബി.ജെ.പിയുടെ ചിഹ്നം താമരയെ തലകീഴായാണ് കാണിട്ടിരിക്കുന്നത്.
ഞങ്ങള്‍ കുറ്റം ചെയ്യുമ്പേള്‍ അത് പുറത്തുകൊണ്ടുവരുന്നവരും കുറ്റം ചെയ്യുകയാണെന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം. ശമ്പളം ചോദിക്കരുത് 5 % ജി.ഡി.പിയാണ് അതിന് മറുപടി. ഓരോ ദിവസവും ഓരോ പരിചയമായിരിക്കും. ആക്രമണം, അറസ്റ്റ്, ഭീഷണി എന്നിവ നിങ്ങള്‍ക്ക് പരിചയപ്പെടാം. ബി.ജെ.പി തേടിവരാനുള്ള യോഗ്യതകള്‍ ഇവയാണ് – സര്‍ക്കാര്‍ പദ്ധതികളുടെ പരാജയം റിപ്പോര്‍ട്ട് ചെയ്യല്‍, അതിന്റെ വീഡിയോ എടുക്കല്‍ (അത് നിങ്ങള്‍ക്കെതിരെ തന്നെ ഉപയോഗിച്ചേക്കാം) എന്നിവ. ക്രിമിനല്‍ പശ്ചാത്തലം നിങ്ങള്‍ക്കില്ലെങ്കിലും സര്‍ക്കാര്‍ അത് തരുമെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
മികച്ച അവസരമായതുകൊണ്ടുതന്നെ എല്ലാ ദിവസവും അറസ്റ്റ്, ഭീഷണി, പീഡനം എന്നിങ്ങനെ പുതിയ അനുഭവങ്ങള്‍ ഉണ്ടാവുമെന്നും പോസ്റ്റില്‍ പറയുന്നു. യോഗ്യതകളായി വീഡിയോ എടുക്കാന്‍ അറിയണമെന്നും എന്നാല്‍ അത് നിങ്ങള്‍ക്കെതിരായി തന്നെ ഞങ്ങള്‍ ഉപയോഗിക്കുമെന്നും പറയുന്നു.

നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ പവന്‍ ജയ്‌സ്വാളിനെതിരെ കേസെടുത്ത പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും സര്‍ക്കാരിന്റെ നടപടിക്കെതിരെ അപലപിക്കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.