തമിഴ്നാട്ടില്‍ ഒരു വെന്‍റിലേറ്ററിന് 4.78 ലക്ഷം, കർണാടകയില്‍ 18.20 ലക്ഷം; കൊവിഡിന്‍റെ മറവിൽ അഴിമതി;യെദ്യൂരപ്പ മറുപടി പറയണമെന്ന് ഡി.കെ

Jaihind News Bureau
Saturday, July 18, 2020

കൊവിഡിന്‍റെ മറവിൽ കർണാടക സർക്കാർ വൻ അഴിമതി നടത്തുന്നുവെന്ന്  കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. ആശുപത്രിയിലേക്ക് വെന്‍റിലേറ്ററുകള്‍ വാങ്ങുന്നതിൽ വൻ അഴിമതിയുണ്ടെന്ന് അദ്ദേഹം പറയുന്നു. തമിഴ്നാട് സർക്കാർ ഒരു വെന്‍റിലേറ്ററിനായി  4.78 ലക്ഷം രൂപ  മുടക്കിയപ്പോൾ കർണാടക സർക്കാർ 18.20 ലക്ഷമാണ് ഒരു വെന്‍റിലേറ്ററിനായി മുടക്കിയതെന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രി യെദ്യൂരപ്പ ഇതിന് മറുപടി പറയണമെന്നും ഡി.കെ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.  കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അഴിമതിയാണ് വെന്‍റിലേറ്റർ വാങ്ങിച്ചതിൽ നടന്നതെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നു.