പിരിവ് കൊടുക്കാത്തതിനാല്‍ ഭക്തരെ ഇളക്കിവിട്ട് പമ്പയില്‍ പ്രശ്നമുണ്ടാക്കി ബിജെപി; പരാതിയില്‍ കേസെടുത്ത് പോലീസ്

 

പത്തനംതിട്ട: പിരിവ് കൊടുക്കാത്തതിനാൽ ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയ സംഭവത്തിൽ കരാറുകാരന്‍റെ പരാതിയിൽ പമ്പാ പോലീസ് ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നു എന്നാരോപിച്ച് ഇന്നലെ ഏതാനും ഭക്തർ പ്രതിഷേധിച്ചിരുന്നു. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടത് ആണെന്നാണ് ആരോപണം.

ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും പിരിവിനായി എത്തുന്ന സിസി ടിവി ദൃശ്യങ്ങൾ കരാറുകാരൻ പുറത്തുവിട്ടിരുന്നു. ശബരിമലയും പമ്പയും സംഭാവന പിരിവ് നിരോധിത മേഖലയാണ്
ക്ലോക്ക് റൂമിൽ അടിസ്ഥാന സൗകര്യമില്ലാത്തത് ഭക്തർ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപി വിശദീകരണം. ക്ലോക്ക് റൂമിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിന്‍റെ പേരിലും ഭീഷണിപ്പെടുത്തിയതിലും കരാറുകാരൻ പമ്പ പോലീസിൽ നൽകിയ പരാതിയിലാണ് പമ്പ പോലീസ് കേസെടുത്തിരിക്കുന്നത്.

Comments (0)
Add Comment