കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി റാലിയായി ബിജെപി കൗണ്‍സിലർമാർ

Jaihind News Bureau
Monday, December 21, 2020

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങ്. ബിജെപി പ്രതിനിധികള്‍ റാലിയായി കോര്‍പ്പറേഷനിലേക്ക് എത്തിയതോടെ കൗണ്‍സില്‍ ഹാളില്‍ തിക്കും തിരക്കുമായതാണ് സാമൂഹിക അകലം ഉള്‍പ്പെടെ വാക്കിലൊതുങ്ങാന്‍ കാരണം.

തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടറും മുന്നോട്ട് വച്ച കൊവിഡ് നിയന്ത്രണത്തിന്‍റെ നഗ്നമായ ലംഘനമായിരുന്നു ബിജെപിയുടെ പ്രകടനം. മാസ്ക് പോലും ധരിക്കാത്ത മുതിര്‍ന്ന നേതാക്കളടക്കം നൂറിലേറെ പേര്‍ അണിനിരന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് റാലിയായാണ് ബി.ജെ.പി അംഗങ്ങള്‍ കോര്‍പ്പറേഷനിലേക്കെത്തിയത്.