ഇംഗ്‌ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം; എതിർ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ബിജെപി

 

മഹാരാഷ്ട്രയിലെ മഹാവികാസ്  അഘാഡി സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ബിജെപി. എന്‍സിപി സ്ഥാനാര്‍ത്ഥി നിലേഷ് ലങ്കെ -തന്നെപോലെ ഇംഗ്‌ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നായിരുന്നു ബിജെപി നേതാവിന്‍റെ പരിഹാസം. അഹമ്മദ് നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നിലേഷ് ലങ്കെ.

ഭാഷ എന്നും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ആയുധമാണ്. ഭാഷയുടെയും പ്രാദേശിക വാദത്തിന്‍റെയും പിന്‍ബലത്തില്‍ വളര്‍ന്ന പാര്‍ട്ടികളേറെയുളള സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ബഹുഭാഷ പരിജ്ഞാനമില്ലായ്മയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കുകയാണ് അഹമ്മദ് നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി. തന്‍റെ പാര്‍ലമെന്‍റ് പ്രസംഗം കാണിച്ചായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വെല്ലുവിളി.

തന്നെപോലെ ഇംഗ്‌ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നായിരുന്നു ബിജെപി നേതാവിന്‍റെ പരിഹാസം.  പിന്നാലെ ബിജെപി നേതാവിന്‍റെ ഭാഷാ വാദം പ്രതിപക്ഷം ഏറ്റെടുത്തു. ഭാഷയോ വിദ്യാഭ്യാസ യോഗ്യതയോ അല്ല നല്ല നേതാവിനെ സൃഷ്ടിക്കുന്നതെന്നും സാധാരണക്കാരന്‍റെ ഭാഷയറിയുന്നവനാണ് ജനപ്രതിനിധിയാവേണ്ടതെന്നും എന്‍സിപി നേതാവ് രോഹിത് പവാര്‍ തിരിച്ചടിച്ചു. ഒപ്പം പ്രധാനമന്ത്രിയെ ഉന്നം വച്ചും മറുപടിയെത്തി. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ബിജെപിയുടെ പരമോന്നത നേതാവിനോട് ചോദിക്കരുതെന്നായിരുന്നു പരിഹാസം.

 

 

Comments (0)
Add Comment