സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍; ഒരു മാസത്തിനിടെ ഇത് നാലാം ഹര്‍ത്താല്‍

webdesk
Thursday, December 13, 2018

ബി.ജെ.പി സമരപന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തിൽ നാളെ ബി.ജെ.പി ഹർത്താൽ. സെക്രട്ടേറിയറ്റിനു സമീപം ബി.ജെ.പി സമരപ്പന്തലിനു മുമ്പിൽ തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയ ആൾ മരിച്ചതിന്‍റെ പേരിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താല്‍.

മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ബി.ജെ.പി സമരപ്പന്തലിന് മുമ്പിലായിരുന്നു സംഭവം. ഒരു മാസത്തിനിടെ ബി.ജെ.പി നടത്തുന്ന നാലാമത്തെ ഹര്‍ത്താലാണിത്.[yop_poll id=2]