പാലക്കാട്: ബി.ജെ.പി.ക്ക് വേണ്ടി തൃശ്ശൂര്‍പൂരം കലക്കിയിട്ട് എം.പി.സ്ഥാനം താലത്തില്‍ വെച്ച് കൊടുത്തത് സി.പി.എമ്മാണെന്ന് മുന്‍ കെ.പി.സി.സി.പ്രസിഡന്റ് കെ.മുരളീധരന് പറഞ്ഞു. വള്ളത്തോള്‍ നഗറില്‍ നടന്ന യു.ഡി.എഫ്.പൊതുയോഗ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സി.പി.എമ്മിന് ബി.ജെ.പി.ക്ക് എം.പി.യെ കൊടുത്തത് കൊണ്ട് നേട്ടംമാത്രമാണുണ്ടായത്. കരുവന്നൂര്‍ബാങ്ക് തട്ടിപ്പ്,ഇ.ഡി.അന്വേഷണം,എ.സി.മൊയ്തീന്,സി.പി.എം.പാര്‍ട്ടി ജില്ലാസെക്രട്ടറി എം.എം.വര്‍ഗീസ് എന്നവരെ ചോദ്യം ചെയ്യല്‍, ലാവ്ലിന് കേസ് തുടങ്ങി എന്തൊക്കെയായിരുന്നു. ഇപ്പോള്‍ സുരേഷ്ഗഗോപി പറഞ്ഞത് പോലെ എല്ലാം മായാജാലമായി കഴിഞ്ഞുവെന്നും കെ.മുരളീധരന് പറഞ്ഞു.