രാജ്യത്തിന്‍റെ ഏറ്റവും വലിയ ശത്രു ബിജെപിയും എന്‍ഡിഎയും: ഡി.കെ. ശിവകുമാർ

 

കല്പ്പറ്റ: രാജ്യത്തിന്‍റെ ഏറ്റവും വലിയ ശത്രു ബിജെപിയും എന്‍ഡിഎയുമാണെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇഡിയെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് കോൺഗ്രസ്‌ നേതാക്കളേ ബിജെപി വേട്ടയാടുകയാണ്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ അധികാരമുപയോഗിച്ച് മോദി അറസ്റ്റ് ചെയ്യുന്നു. എന്നാൽ എല്ലാ തെളിവുകളും ഉണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പിണറായിയും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വയനാട് പാർലമെന്‍റ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വേണ്ടി മണ്ഡലത്തിൽ പര്യടനം തുടരുകയാണ് ഡി.കെ. ശിവകുമാർ.

Comments (0)
Add Comment