തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ സംശയം ബലപ്പെടുന്നതിനിടെ വ്യത്യസ്തമായ എക്സിറ്റ് പോള്‍ ഫലവുമായി എത്തിയിരിക്കുകയാണ് സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോള്‍. പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം തന്നെ എന്‍.ഡി.എക്ക് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ യു.പി.എയ്ക്ക് ഭരണം പിടിക്കാന്‍ സാധ്യമാകുമെന്ന് ബിശാല്‍ പോളിന്‍റെ സര്‍വെ പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാദേശിക കക്ഷികളുടെ പങ്ക് നിര്‍ണായകമാകുമെന്നും ബിശാല്‍ പോള്‍ തന്‍റെ സര്‍വേയില്‍ പ്രവചിക്കുന്നു.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് 133 സീറ്റുകള്‍ നേടുമെന്ന് ബിശാലിന്‍റെ സര്‍വെ പറയുന്നു. യു.പി.എ 197 സീറ്റുകള്‍ നേടും. ബിജെപി അടങ്ങുന്ന എന്‍.ഡി.എ സഖ്യത്തിന് 200 സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 169 സീറ്റുകള്‍ മാത്രമാണ് ലഭിക്കുന്നതെന്നും സര്‍വെ പറയുന്നു. മറ്റ് കക്ഷികള്‍ 145 സീറ്റുകളും നേടും.
സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുന്ന ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് 42 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പി 32 സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളാണ് സര്‍വെ പറയുന്നത്. മറ്റുള്ളവര്‍ ഒരു സീറ്റ് നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇടതുപക്ഷം ഒരു സീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസിന് നാല് സീറ്റും ബി.ജെ.പിക്ക് അഞ്ചു സീറ്റുമാണ് ഇവിടെ ലഭിക്കുന്നത്. ഗുജറാത്തില്‍ ബി.ജെ.പിക്ക് 20 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും സര്‍വെ പ്രവചിക്കുന്നു.
മറ്റു പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സീറ്റുകളെ കുറിച്ചുള്ള പ്രവചനം ഇങ്ങനെ:
ആന്ധ്രപ്രദേശ് – വൈ.എസ്.ആര്‍ കോണ്‍ഗ്രസ് – 14, ടി.ഡി.പി – 11
തമിഴ്നാട്- യു.പി.എ – 33, എന്‍.ഡി.എ – 5, മറ്റുള്ളവര്‍ – 1
മഹാരാഷ്ട്ര – യുപിഎ – 22, എന്‍.ഡി.എ – 26
ഹരിയാന – യു.പി.എ – 4, എന്‍.ഡി.എ – 5, മറ്റുള്ളവര്‍ – 1
പഞ്ചാബ്- യു.പി.എ – 10, എന്‍.ഡി.എ -2, മറ്റുള്ളവര്‍ – 1
രാജസ്ഥാന്‍ – കോണ്‍ഗ്രസ് – 10, ബി.ജെ.പി – 15
അസം – യുപിഎ 5, എന്‍.ഡി.എ – 7, മറ്റുള്ളവര്‍ – 2
ബിഹാര്‍- യു.പി.എ – 16, എന്‍.ഡി.എ – 24
കര്‍ണാടക – യു.പി.എ – 13, എന്‍.ഡി.എ 15
ഒഡീഷ – കോണ്‍ഗ്രസ് – 2, എന്‍.ഡി.എ 4, മറ്റുള്ളവര്‍ – 15
തെലങ്കാന – കോണ്‍ഗ്രസ് – 2, ടി.ആര്‍.എസ് – 14, എ.ഐ.എം.ഐ.എം – 1, ബിജെപി – 0