കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി ; പക്ഷിപ്പനിയെന്ന് സംശയം

Jaihind Webdesk
Friday, July 23, 2021

കോഴിക്കോട്:  ജില്ലയിലെ കൂരാച്ചുണ്ടില്‍ സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. കാളങ്ങാലിയിലെ ഫാമിലെ 300 കോഴികളാണ് ചത്തത്. പക്ഷിപ്പനിയെന്ന് സംശയിക്കുന്നു. സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്കായി അയച്ചു.

പത്ത് പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പരിശോധനാഫലം വരും വരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ കോഴിക്കടകളും അടച്ചിടാനും കളക്ടര്‍ നിര്‍ദേശിച്ചു. ചക്കിട്ടപ്പാറ, പേരാമ്പ, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, നൊച്ചാട്, നടുവഞ്ഞൂര്‍, പനങ്ങാട്, കോട്ടൂര്‍, കട്ടിപ്പാറ പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ പഞ്ചായത്തുകളില്‍നിന്ന് കോഴിയും മുട്ടയും പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി സംശയിക്കുന്നുവെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്.