ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

 

തിരുവനന്തപുരം: ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നല്‍കിയിരുന്ന ചുമതലയാണ് സ്ഥിരപ്പെടുത്തിക്കൊണ്ട് ഔദ്യോഗിക തീരുമാനമായത്. സംസ്ഥാന കൗൺസിലിലാണ് തീരുമാനം.

സിപിഎം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിന്‍റെ പേര് നിർദ്ദേശിച്ചത്. നിർദേശം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്നലെ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കാൻ ധാരണയായിരുന്നു. ബിനോയ് വിശ്വത്തിന്‍റെ പേര് മാത്രമാണ് നിർവാഹക സമിതിയിൽ നിർദേശിക്കപ്പെട്ടത്. ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കിയതിന് പിന്നാലെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ രംഗത്തെത്തിരുന്നു. തുടർന്ന് വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു.

Comments (0)
Add Comment