ബിനോയ് കോടിയേരി വിദേശത്തേക്ക് കടന്നതായി സൂചന; ബിനോയ് കോടിയേരിയെ സംരക്ഷിച്ച് കേരള പോലീസ്

Jaihind Webdesk
Sunday, June 23, 2019

തിരുവനന്തപുരം: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. അതിനിടെ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. ബിനോയ്ക്കായി മുംബൈ പോലീസ് തെരച്ചില്‍ ശക്തമാക്കി. ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. ബിനോയ് കേരളം വിട്ടെന്ന പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രാജ്യം വിട്ട് പോകാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. മുംബൈ പൊലീസ് സംഘം കേരളത്തില്‍ തുടരുകയാണ്. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ. ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ച് വച്ചാണ് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ബിനോയ് കോടിയേരിക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാനാണ് നീക്കം. ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ യുവതി ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറിയിരുന്നു.