ലൈംഗിക പീഡനകേസ് : ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകിയില്ല

Jaihind Webdesk
Monday, July 15, 2019

Binoy-Kodiyeri

ലൈംഗിക പീഡനകേസിൽ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്പിൾ നൽകണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അസുഖമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

കോടതി നിർദ്ദേശപ്രകാരം മുൻകൂർ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. അരമണിക്കൂർ സ്റ്റേഷനിൽ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ആവർത്തിച്ചു.