ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നു ; ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇ ഡി

Jaihind News Bureau
Tuesday, November 3, 2020

 

കൊച്ചി: ബിനീഷ് കോടിയേരി കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നെന്നും ലഹരി മരുന്ന് വില്‍പ്പനയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇഡി. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ്  ഇക്കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതുസംബന്ധിച്ച് മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു. ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപ്പെട്ടതെന്ന് അനൂപും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി വ്യക്തമാക്കുന്നുണ്ട്.

2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്. ഇത് സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേ സമയം അനൂപിന് കൂടെ അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്‌മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി വിശദമായ അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബെനാമി കമ്പനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതെസമയം ബിനീഷിനെ കാണാന്‍ ബിനോയ് കോടിയേരിക്ക് അവസാന നിമിഷം കോടതി അനുമതി നല്‍കിയില്ല.