കാശ് അണ്ണന്‍ തരുമെന്ന് ബിനീഷ് കോടിയേരി; ചേട്ടനെ ട്രോളല്ലേ അനിയാ എന്ന് സോഷ്യല്‍ മീഡിയ

യൂത്ത് കോണ്‍ഗ്രസിനെ ട്രോളാനിറങ്ങിയ കോടിയേരി സഖാവിന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് സോഷ്യല്‍ മീഡിയയില്‍ അകാലചരമം. കള്ളക്കഥ പടച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ പോസ്റ്റിട്ട ബിനീഷിന് കിട്ടിയത് ട്രോള്‍ പൊങ്കാല.

യൂത്ത് കോണ്‍ഗ്രസിനെതിരെ സൈബര്‍ സഖാക്കള്‍ പടച്ചുവിച്ച നുണകഥയെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ബിനീഷിന് വിനയായത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചായക്കടയില്‍ കാശ് കൊടുത്തില്ലെന്ന രീതിയില്‍ ഒരു വീഡിയോ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ചായക്കട മുതലാളിയുടെ കുപ്പായത്തിനകത്തെ കറതീര്‍ന്ന സഖാവിന്‍റെ മുഖം പുറത്തുവന്നതോടെ, യൂത്ത് കോണ്‍ഗ്രസിനെ കരുതിക്കൂട്ടി ആക്ഷേപിക്കാന്‍ തയാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്ന് വ്യക്തമായി.

പ്രവര്‍ത്തകരില്‍ ആരൊക്കെയോ വന്ന് ചായയും പലഹാരവും കഴിച്ചെന്നും കാശ് ചോദിച്ചപ്പോള്‍ ‘കാശ് അണ്ണന്‍ തരും’ എന്ന് പറഞ്ഞ് പോയെന്നുമാണ് വീഡിയോയില്‍ മുതലാളി ‘സഖാവ്’ ആരോപിക്കുന്നത്. ഇതാണ് ബിനീഷ് കോടിയേരി ‘കാശ് അണ്ണന്‍ തരും’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജ്യേഷ്ഠന്‍ ബിനോയ് കോടിയേരിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബിനീഷിന്‍റെ പോസ്റ്റ്. നല്ല സമയം നോക്കി തന്നെ പോസ്റ്റ് ചെയ്തതിനാല്‍ പൊങ്കാലയ്ക്ക് ഒരു കുറവുമുണ്ടായില്ല. ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിക്ക് പണം വാഗ്ദാനം ചെയ്യുന്ന സംഭാഷണമാണ് ഇന്ന് പുറത്തുവന്നത്.

ഇതോടെ ‘കാശ് അണ്ണന്‍ തരും’ എന്ന ബിനീഷിന്‍റെ പോസ്റ്റിന് താഴെ ‘അത് ഞങ്ങള്‍ക്കറിയാം’ എന്ന തരത്തിലുള്ള കമന്‍റുകള്‍ നിറഞ്ഞു. സ്വന്തം അണ്ണനെ തന്നെ ട്രോളല്ലേ അനിയാ എന്നും ചിലര്‍ പരിഹസിക്കുന്നു. എന്തായാലും കോടിയേരി ഫാമിലിയെ തന്നെ തിരിഞ്ഞുകൊത്തിയ സെല്‍ഫ് ട്രോളായി ബിനീഷിന്‍റെ പോസ്റ്റ്.

bineesh kodiyeribinoy kodiyeritroll
Comments (0)
Add Comment