ലഹരിമരുന്ന് കേസ് : ബിനീഷ് കോടിയേരിയുടെ എന്‍സിബി കസ്റ്റഡി ഇന്ന് അവസാനിക്കും

Jaihind News Bureau
Friday, November 20, 2020

 

ബെംഗളൂരു : ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടിക്കിട്ടാന്‍ എന്‍സിബി ആവശ്യപ്പെട്ടേക്കും. അറസ്റ്റിനും സാധ്യതയുണ്ട്. കോടതിയുടെ അനുമതിയോടെ മൂന്നു ദിവസമായി ബംഗളൂരു യെലഹങ്കയിലെ എന്‍സിബി ഓഫിസില്‍ ബിനീഷിനെ ചോദ്യം ചെയ്തുവരുകയാണ്. ചോദ്യംചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 29ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 25 വരെയാണ്.