ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ബംഗലൂരുവിലെ വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി

Jaihind News Bureau
Sunday, November 1, 2020

തുടർച്ചയായ നാലാം ദിവസം ഇ.ഡിയുടെ ചോദ്യങ്ങൾ നേരിടുന്നതിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ബിനീഷിനെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളിലേക്കും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബിനീഷിന്‍റെ കമ്പനികളുടെ ഇടപാടുകളാണു പ്രധാനമായിട്ടും തിരക്കുന്നത്. അതിനിടെ കേസെടുക്കുന്നതിന്‍റെ മുന്നോടിയായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിന്‍റെയും അനൂപ് മുഹമ്മദിന്‍റെയും മൊഴികളുടെ പ്രാഥമിക പരിശോധന തുടങ്ങി. അനൂപ് മുഹമ്മദുമായുള്ള പണമിടപാടിനെ കേന്ദ്രീകരിച്ചാണു ചോദ്യങ്ങൾ.