കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം ഇന്ന്

Jaihind News Bureau
Tuesday, November 24, 2020

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം ഇന്ന്. ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ബിനീഷിൻറെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച നിർണായക വിവരങ്ങളും കോടതിയെ ഇഡി ഇന്ന് അറിയിച്ചേക്കും. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ് ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്‍റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങൾ ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്ക് ബെംഗളൂരു എൻഫോഴ്‌സ്‌മെൻറ് കത്ത് നൽകിയിട്ടുണ്ട്. ബിനീഷിന്‍റെ പേരില്‍ മരുതംകുഴിയല്‍ ഉള്ള ‘കോടിയേരി’ എന്ന വീടും കണ്ണൂരിൽ കുടുംബ സ്വത്തുമാണ് ഉള്ളത്. മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങൾ കൈമാറാനായി എല്ലാ രജിസ്‌ട്രേഷൻ ജില്ലാ ഓഫീസർമാർക്കും കൈമാറിയിട്ടുണ്ട്.