ലഹരിമരുന്ന് കേസ് : ബിനീഷ് കോടിയേരിയെ എന്‍സിബി ചോദ്യംചെയ്യുന്നു

Jaihind News Bureau
Wednesday, November 18, 2020

 

ബെംഗളൂരു : ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു. ഈ മാസം 20 വരെയാണ് ബിനീഷിനെ കോടതി എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടത്. ബിനീഷ് മയക്കുമരുന്ന് വിപണനം നടത്തിയിട്ടുണ്ടോയെന്നാണ് എന്‍.സി.ബി പ്രധാനമായും അന്വേഷിക്കുന്നത്. കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിനെയും ബിനീഷിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അതേസമയം, കള്ളപ്പണക്കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.